ഇ.എസ്.എ യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഒക്ടോബര്‍ 4 വരെ സ്റ്റേ; കിഫയുടെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി
തിരുവനന്തപുരം: 2024 ജൂലൈ 31ന് വന്ന കേന്ദ്ര ഗവണ്‍മെന്റ് ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം കേരളത്തിലെ ഇ.എസ്.എ (Environmentally sensitive area) യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി 2024 ഒക്ടോബര്‍ നാലാം തീയതി വരെ സ്റ്റേ ചെയ്തു. കിഫ മാനേജിംഗ് ബോര്‍ഡ് മെമ്പര്‍ തോംസണ്‍ കെ ജോര്‍ജ്, കിഫ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ വിധി. ഗസറ്റിലെ പരാമര്‍ശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം തീര്‍ക്കുക, പ്രസ്തുത നോട്ടിഫിക്കേഷന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കിഫ ഉന്നയിച്ചത്.
ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബര്‍ നാലാം തിയതി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും അതുവരെ കേരളവുമായി ബന്ധപ്പെട്ട ഇഎസ്എ യുടെ എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്.
അഡ്വ. ലിജി വടക്കേടം, അഡ്വ. ജോസ് ചെരുവില്‍, അഡ്വ. ജോസി ജേക്കബ് എന്നിവര്‍ ഉള്‍പ്പെട്ട കിഫയുടെ ടീം ആണ് കേസ് വാദിച്ചത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍