ദുരന്തമുഖത്തെ വ്യാപാരികള്‍ക്ക് കൈത്താങ്ങായി വ്യാപാരിവ്യവസായി സമിതി
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തഭൂമിയിലെ എല്ലാം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് കൈത്താങ്ങായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. ദുരന്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമായ 66 വ്യാപാരികള്‍കള്‍ക്കാണ് സാമ്പത്തിക സഹായവിതരണം നടത്തിയത്. കല്‍പറ്റഎന്‍.എം.ഡി.സി ഹാളില്‍ നടന്ന പരിപാടി പി.ഗഗാറിന്‍ (കേരള ബാങ്ക് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു.വി. ഗോപിനാഥ് (വ്യാപാരി വ്യവസായി സംസ്ഥാന ട്രഷറര്‍) അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ. സി മമ്മദ് കോയ വ്യാപാരികള്‍ക്കുള്ള സാമ്പത്തിക സഹായംവിതരണം ചെയ്തു. ഇ.എസ്. ബിജു(കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി), എ.എന്‍. പ്രഭാകരന്‍ (ജില്ലാ വികസന സമിതി മെമ്പര്‍)വി.കെ. തുളസിദാസ് (സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം), എ.ടി. പ്രസാദ് കുമാര്‍ (ജില്ലാ പ്രസിഡന്റ്)സംസാരിച്ചുപി.പ്രസന്നകുമാര്‍ (ജില്ലാ സെക്രട്ടറി) സ്വാഗതവും കല്‍പറ്റ ഏരിയ സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍