പരക്കുനി പാടശേഖര സമിതി നടീല്‍ സമാപനോത്സവം നടത്തി.
പനമരം: പനമരം പരക്കുനി പാടശേഖര സമിതി യുടെ ആഭിമുഖ്യത്തില്‍ നടീല്‍ സമാപനോത്സവം നടത്തി. പരക്കുനിയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉത്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് സി വി അബ്ദുല്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്തില്‍ 36 പാടശേഖര സമിതിയില്‍ മാതൃകാപരമായി നെല്‍കൃഷി ചെയ്യുന്നസമിതിയാണ് പരക്കുനി. ചങ്ങാടക്കടവ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി 500 ഏക്രയോളം നെല്‍കൃഷിയാണു ചെയ്യുന്നത്.
തരിശിടാതെ മുഴുവന്‍ വയലും കൃഷി യോഗ്യമാക്കിയാതായി കൃഷിക്കാര്‍ അറിയിച്ചു. പ്രദേശവാസികള്‍ക്ക് നെല്‍കൃഷി ആവേശമാണു. കാലവസ്ഥ അനുകുലമായതാണു വയല്‍ പണി നേരത്തേ സമാപിച്ചത്. പനമരം കൃഷി ഓഫിസര്‍ ദിവ്യ, ടി ഖാലിദ്, തുടങ്ങിയവര്‍ സംസാരിച്ചു പി ഷാനവാസ് സ്വാഗതവും ഷിജു നന്ദിയും പറഞ്ഞു. കാരത്തൊടി ഹൈദ്രുഹാജി, സൈതു ചങ്ങാടക്കടവ്,പമ്പ്ഹൗസ് ഓപറൈറ്റര്‍ ജെയിംസ്, യൂസഫ് ചാതോത്ത്, ബാവ എ.പി,നിജാസ് എ.പി, കെ ഗഫൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍