OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി റാങ്കുകളുടെ തിളക്കത്തില്‍ നിലഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍

  • National
19 Sep 2024

താളൂര്‍: ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ 2023-24  ഡിഗ്രി പരീക്ഷാഫലങ്ങളില്‍ നിലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ  അഭിമാനമായി 9 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി റാങ്കുകള്‍ നേടി. ഫസ്‌ന ഫാത്തിമ വയനാട് (ബി.എസ്.സി സൈക്കോളജി 2-ാം റാങ്ക്)നസ്രിന്‍ പാഷ വയനാട് (ബി.എസ്.സി സൈക്കോളജി,4-ാം റാങ്ക്),
ലക്ഷ്മി പ്രിയ കോഴിക്കോട് (ബി.കോം ഫിനാന്‍സ്, 4-ാം റാങ്ക്),മിന്റു തോമസ് നിലഗിരിസ് (ബി.കോം ഫിനാന്‍സ്, 5-ാം റാങ്ക്),ഷഹാന ജാസ്മിന്‍ വയനാട് (ബി.ബി.എ-ഐ.ബി., 6-ാം റാങ്ക്),അശ്വതി പി.എസ്. നീലഗിരിസ് (ബി. കോം ഫിനാന്‍സ്, 6-ാം റാങ്ക്),ഐഷ ജിനാന്‍ വയനാട് (ബി.ബി.എ-ഐ.ബി., 7-ാം റാങ്ക്), വന്ദന പി.വി. നീലഗിരിസ്(ബി.കോം ഫിനാന്‍സ്, 8-ാം റാങ്ക്), ആഷിഖ ഫാത്തിമ മലപ്പുറം( ബി.എ ഇംഗ്ലീഷ്, 9-ാം റാങ്ക്) എന്നീ വിദ്യാര്‍ത്ഥികളാണ് റാങ്കുകള്‍ നേടിയത്.


നിലഗിരി കോളേജിന്റെ അക്കാദമിക മികവിന്റെ ദൃഢമായ തെളിവാണ് ഈ വിദ്യാര്‍ത്ഥികളുടെ നേട്ടമെന്ന് കോളേജ് സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരിശ്രമവും സമര്‍പ്പണവും അവരുടെ അധ്യാപകരുടെ പിന്തുണയുമാണ് അവരെ ഈ ഉയരങ്ങളില്‍ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കഴിഞ്ഞ 7  വര്‍ഷങ്ങളിലായി ഗവര്‍ണറുടെ ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ നാല്‍പതോളം യൂണിവേഴ്‌സിറ്റി റാങ്കുകള്‍ നീലഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നാക് എ പ്ലസ് പ്ലസ് അംഗീകാരം വാങ്ങി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന  പ്രായം കുറഞ്ഞ സ്ഥാപനം എന്ന നേട്ടം കൈവരിച്ച നീലഗിരി കോളേജ് ഈ അക്കാദമിക വര്‍ഷം ഓട്ടോനോമസ് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്.

 കോളേജ് സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി, ഗവെര്‍ണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. ടി. മോഹന്‍ ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. രഞ്ജിത് കെ. വി.  മറ്റു കോളേജ് മാനേജ്‌മെന്റ്, സ്റ്റാഫ്, പി. ടി. എ. സാരഥികള്‍ റാങ്ക് ജേതാക്കളെ അനുമോദിച്ചു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show