സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55,040 രൂപയില്‍ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് വില. 8 ഗ്രാമിന് 767.20 രൂപ,10 ഗ്രാമിന് 959 രൂപ,100 ഗ്രാമിന് 9,590 രൂപ, ഒരു കിലോഗ്രാമിന് 95,900 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായി പറയുന്നത്. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍