അനുരാഗ് എം.എസും. അനുഷ എം.എസും വയനാട് ജില്ലാ ചെസ്സ് ചാമ്പ്യന്മാര്‍
മീനങ്ങാടി: കേരളാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും വിമുക്തി മിഷനും മീനങ്ങാടി ജി.എച്ച് എസ്.എസ് ല്‍ വെച്ച് സംഘടിപ്പിച്ച വയനാട് ജില്ലാ സബ്ബ് ജൂനിയര്‍ ചെസ്സ് മത്സരങ്ങളില്‍ 49 കുട്ടികള്‍ പങ്കെടുത്തു.ഓപ്പണ്‍വിഭാഗത്തില്‍ അനുരാഗ് എം.എസും, ഗേള്‍സ് വിഭാഗത്തില്‍ അനുഷ എം.എസും ചാമ്പ്യന്മാരായി.
മത്സരത്തില്‍ വിജയിച്ച് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയവര്‍
ഓപ്പണ്‍വിഭാഗം
1.അനുരാഗ്.എം.എസ്
2.അലീഫ് .കെ
3.അനന്തനാരായണന്‍
4.ഷാഹുല്‍ മുഹമ്മദ്.വി
ഗേള്‍സ് വിഭാഗം
1. അനുഷ എം.എസ്.
2. ദിയ ബിജോയ്
3. പാര്‍വ്വണ. പി
4 .ഇതള്‍ സൂസണ്‍ എല്‍ദോസ്
വയനാട് ജില്ലയില്‍ ഒക്ടോബര്‍ 1, 2 തീയതികളില്‍ നടക്കുന്ന
സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മേല്‍ 8 പേര്‍ വയനാട് ജില്ലയെ പ്രതിനിധാനം ചെയ്യും. വയനാട് വിമുക്തി മാനേജര്‍ ഷാജി.എ. ജെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ജി.എച്ച്. എസ്.എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന യോഗം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജര്‍ എ. ജെ. ഷാജി,ടിപ്പ് ടോപ്പ് ഫര്‍ണീച്ചര്‍ ഉടമ ബിജു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ചെസ്സ് അക്കാദമി പ്രസിഡണ്ട് പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ആര്‍. സന്തോഷ് സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി ആര്‍. രമേഷ് നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍