സ്വകാര്യ ബസ്സും ഓംമ്‌നി വാനും കൂട്ടിയിടിച്ച് അപകടം; 9 ഓളം പേര്‍ ചികിത്സ തേടി
വെള്ളാരം കുന്ന്: കല്‍പ്പറ്റ വെള്ളാരം കുന്നില്‍ സ്വകാര്യ ബസും ഓംമ്‌നി വാനും കൂട്ടിയിടിച്ച് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്- ബത്തേരി സര്‍വ്വീസ് നടത്തുന്ന ബട്ടര്‍ഫ്‌ലൈ എന്ന ബസ്സും ഓംമ്‌നിയുമാണ് അപകടത്തില്‍പ്പെട്ടത്.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന്‍ ജന്‍സണ്‍, അങ്കിത്, ലാവണ്യ, മാധവി, രതിനി, അനൂപ്, അനില്‍, കുമാര്‍, ആര്യ എന്നിവര്‍ക്കാണ് പരിക്ക്. ഓമ്‌നി വാന്‍ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.ജെന്‍സണ്‍ ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മറ്റുള്ളവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
m9g3nf
nrssvn