ബത്തേരിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിജയത്തിന് പുതിയ പദ്ധതി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ നോണ്‍ ഡി പ്ലസ് പദ്ധതിക്ക് തുടക്കമിട്ടു. ഡയറ്റ് വയനാടിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ അധ്യാപകര്‍ ചേര്‍ന്നാണ് 'ഹൈ ഫ്‌ലൈ' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനായി പഠന സഹായി ഒരുക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് നിര്‍വഹിച്ചു. പഠന സഹായി വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്നും ഇത് വിദ്യാര്‍ത്ഥികളുടെ വിജയത്തിന് വലിയ സഹായമാകുമെന്നും നഗരസഭ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ ശ്രീജ ടി.ആര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസന കാര്യാ സ്ഥിരം സമിതി അധ്യക്ഷ ലിഷ പി.എം, പി.എ. അബ്ദുള്‍നാസര്‍, കെ. കമലം, ടി.ജി. സജി എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
o66h2u