ക്വാറി, ക്രഷര്‍ അനുമതിക്ക് മുമ്പ് ആശങ്കകള്‍ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
വയനാട്: ജില്ലയില്‍ ക്വാറി, ക്രഷര്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് പ്രദേശവാസികളുടെ യഥാര്‍ത്ഥത്തിലുള്ള ആശങ്കകളും ബന്ധപ്പെട്ട ചട്ടങ്ങളും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.സുല്‍ത്താന്‍ ബത്തേരിയില്‍ പാടിച്ചിറ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ക്വാറി തുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പാടിച്ചിറ വില്ലേജില്‍ തറപ്പത്ത് കവല ചാമപ്പാറ റോഡിന്റെ അരികിലാണ് കരിങ്കല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതിക്കായി സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയത്. ഇതിന് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ല. പാരിസ്ഥിതികാനുമതി ഉള്‍പ്പെടെയുള്ളവ മറ്റ് വകുപ്പുകളില്‍ നിന്നുള്ള ലഭ്യമായാല്‍ മാത്രമേ സ്ഥലത്ത് ഖനനാനുമതി നല്‍കാന്‍ കഴിയുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരിങ്കല്‍ ക്വാറി തുടങ്ങാന്‍ അപേക്ഷ ലഭിച്ച സ്ഥലം അപകട സാധ്യത മേഖലയില്‍ ഉള്‍പ്പെട്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കരിങ്കല്‍ ക്വാറി തുടങ്ങാന്‍ അപേക്ഷ ലഭിച്ച സ്ഥലം അപകട സാധ്യത മേഖലയില്‍ ഉള്‍പ്പെട്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയുണ്ടായ സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്താനോ ക്രഷര്‍ സ്ഥാപിക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കമ്മീഷന്റെ ഇടപെടല്‍ ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു. ചണ്ണോത്ത് കൊല്ലി ക്വാറി വിരുദ്ധസമിതിക്ക് വേണ്ടി ചെയര്‍മാനും കണ്‍വീനറും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
rlc90c