OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ന്യായവിലക്ക് പച്ചക്കറികള്‍: കാര്‍ഷിക വികസന വകുപ്പിന്റെ 39 ഓണച്ചന്തകള്‍

  • Kalpetta
04 Sep 2024

കല്‍പ്പറ്റ: വിപണിയില്‍ ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വയനാട് ജില്ലയില്‍ 39 ഓണച്ചന്തകള്‍ ആരംഭിക്കുന്നു. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാ തലത്തില്‍ ഒന്ന് എന്ന തോതില്‍ 26 ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ചന്തകളും  ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളുമാണ് ആരംഭിക്കുക. കര്‍ഷകരില്‍ നിന്നും വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി പച്ചക്കറികള്‍ സംഭരിക്കും. വിപണിയിലെ വില്‍പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ചന്തകള്‍ മുഖേനെ വിപണനം നടത്തുകയാണ്  ലക്ഷ്യം. ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ 20 ശതമാനത്തിലധികം വില നല്‍കി സംഭരിക്കുകയും പൊതുവിപണിയിലെ വില്‍പന വിലയേക്കാള്‍ 10 ശതമാനം  കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും. ഓണ വിപണിയിലേക്ക് പച്ചക്കറി നല്‍കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും ലഭ്യമാകാത്ത  പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖേന വാങ്ങി വില്‍പനയ്ക്ക് എത്തിക്കും. കൃഷിവകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വെജിറ്റബിള്‍സില്‍ നിന്നുള്ള പച്ചക്കറികളും ചന്തകളില്‍ ലഭ്യമാകും. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഓണച്ചന്തകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 11 ന് രാവിലെ നടക്കും. ഓണ വിപണിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാണെന്നും കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   04-Sep-2024

nfyw8s


LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show