റേഷന്‍ കടയിലെത്തി അക്രമ സ്വഭാവം കാണിച്ചു; യുവാവ് അറസ്റ്റില്‍
പനമരം: റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കുകയും, അസഭ്യം പറയുകയും ഇ പോസ് മെഷിന്‍ എടുത്തെറിഞ്ഞ് കേടുപാടുകള്‍ വരുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി ജിനേഷ് (32) നെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി ബിജു അറസ്റ്റ് ചെയ്തത്. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്ന് എആര്‍ഡി 80 നമ്പര്‍ റേഷന്‍ കടയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. അയ്യായിരം രൂപയോളം നാശനഷ്ടം വരുത്തിയതായാണ് പരാതി. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും, മറ്റ് വകുപ്പകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
b82vph