ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; മരിച്ചത് മാനന്തവാടി ജില്ലാശുപത്രിയിലെ മുന്‍ സ്റ്റാഫ് നേഴ്‌സ്
അമ്പലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിലെ ഡിവൈഡറില്‍ ബൈക്ക് തട്ടി വീണ നഴ്‌സിങ് ജീവന ക്കാരനായ യുവാവ് പിന്നാലെ വന്ന ലോറി തട്ടി മരിച്ചു. പുറക്കാട് പുത്തന്‍നട പുത്തന്‍പറമ്പില്‍ നിപുണ്‍ ഗോപാലകൃഷ്ണനാണ് (35) മരിച്ചത്. പുന്നപ്ര കുറവന്തോടിനു സമീപം വെച്ചായിരുന്നു അപകടം. മാനന്തവാടി ജില്ലാശുപത്രിയില്‍ ഏഴ് വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം രണ്ട് വര്‍ഷം മുന്‍പാണ് നിപുണ്‍ സ്ഥലം മാറി പോയത്. നിലവില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരനായിരുന്ന നിപുണ്‍ കെജി എന്‍എയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. പരേതനായ ഗോപാലകൃഷ്ണന്റെയും തങ്കച്ചിയുടെയും മകനാണ്. ഭാര്യ: അനു. മകള്‍: അച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
mk700q
s8uqzm