ആരാന്റെ ബ്രാണ്ടി കുപ്പി...ഞങ്ങള്‍ അടിച്ചു തീര്‍ത്തേ..! കുടിച്ചുപൂസായ രണ്ട് കുട്ടികള്‍ ജില്ലാശുപത്രിയില്‍ കിടന്നത് രണ്ട് ദിവസം..! കോളനികളില്‍ കുട്ടികളിലും മദ്യപാന ആസക്തി കൂടുന്നു

കല്‍പ്പറ്റ മുണ്ടേരി പുഴമുടി ഭാഗത്തെ ഒരു കോളനിയിലെ പതിനൊന്നും, പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെയാണ് മദ്യം അമിതമായി അകത്തുചെന്നതിനെതുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ പരിസരത്തുനിന്നും കിട്ടിയ മദ്യകുപ്പിയെടുത്ത് ഇരുവരും കുടിച്ചതായാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ഇരുവരേയും ഡിസ്ചാര്‍ജജ് ചെയ്തു. കോളനികളിലെ മുതിര്‍ന്നവരുടെ പ്രത്യക്ഷ മദ്യപാനം കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നതായാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ടുപേരും അബോധാവസ്ഥയില്‍ ബഹളംവെച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. വീടിന് പരിസരത്ത് നിന്നും കിട്ടിയ മദ്യകുപ്പിയിലെ മദ്യം രണ്ടുപേരും കുടിച്ചതായാണ് പറയുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ കുടിക്കുന്നതിനിടയില്‍ കുട്ടികള്‍ ആവശ്യപ്പെട്ടതനുസരിച്ച് മദ്യം നല്‍കിയതായും അത് കുടിച്ചാണ് കുട്ടികള്‍ ഫിറ്റായതെന്നും സൂചനയുണ്ട്. എന്തുതന്നെയായാലും രണ്ടുദിവസത്തെ ചികിത്സയ്ക്കുശേഷം ഇരുവരും ഇന്ന് തിരികെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് പോകുന്നമുമ്പേ കുട്ടികളെ കൗണ്‍സിലിംഗിനും ആശുപത്രി അധികൃതര്‍ വിധേയമാക്കി. അടുത്ത ആഴ്ച ഇരുവരുടേയും മാതാപിതാക്കളോട് കൗണ്‍സലിംഗ് ഡോക്ടറെ നിര്‍ബന്ധമായും കാണണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ജില്ലയിലെ കോളനികളില്‍ പരസ്യമദ്യപാനം സ്ഥിരം കാഴ്ചകളായതിന്റെ പരിണിതഫലമാണ് കുട്ടികളിലും മദ്യപാന ആസക്തി കൂടാന്‍ കാരണമായി ഭവിക്കുന്നത്. പലകോളനികളിലും പ്രായഭേദമന്യേ ഏവരും പരസ്യമദ്യപാനം നടത്തുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്. എക്സൈസ്-പോലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും പൂര്‍ണ്ണ ഫലപ്രാപ്തിയില്ലാതായി തീരുകയാണ് പതിവ്. ട്രൈബല്‍ പ്രമോട്ടര്‍മാരും മറ്റും കൂടുതല്‍ ഫലപ്രദമായി ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ഇത്തരം സ്ഥിതിവിശേഷം കണ്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടനടി വിവരമറിയിക്കുകയുമാണ് വേണ്ടത്. എന്നാല്‍ മാത്രമേ വളര്‍ന്നുവരുന്ന ഒരു തലമുറയെ ഒരുപരിധിവരെ മദ്യപാനവിപത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുകയുള്ളൂ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍