ഭൂചലനമല്ലെന്ന് വിദഗ്ധര്‍; ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികള്‍
കല്‍പ്പറ്റ: വയനാട്ടിലും, കോഴിക്കോടിന്റെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട അസാധാരണമായ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് ഏകദേശ സ്ഥിരീകരണമായി. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയടക്കമുള്ള സംവിധാനങ്ങളും, മറ്റ് ഏജന്‍സികളും ഭൂചലനമല്ലെന്ന് അനൗദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഭൂകമ്പ മാപിനിയിലും രേഖപ്പെടുത്താത്ത സ്ഥിതിക്ക് ഭൂമിക്കടിയിലായുണ്ടായ പ്രകമ്പനമായിരിക്കാം ഈ പ്രതിഭാസത്തിന് കാരണമായതെന്നും നിഗമനം. പൊതുജനം അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്ന് വയനാട് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും നാട്ടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ സ്ഥലങ്ങളില്‍ മാറി താമസിക്കാന്‍ താല്‍പര്യമുള്ളവരെ മാറ്റിയിട്ടുണ്ട്. നെന്മേനിയിലും മറ്റും ചില വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൃത്യമായ ധാരണ നല്‍കണമെന്നാണ് നാട്ടുകാര്‍ ഏവരും ആവശ്യപ്പെടുന്നത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍