സിയാബിനും മകനും ജീവിക്കണം..! നമ്മള്‍ സഹായിച്ചേ മതിയാകൂ

എടവക പഞ്ചായത്ത് നാലാം വാര്‍ഡ് പഴശ്ശിനഗറില്‍ താമസിക്കുന്ന പുത്തന്‍പുരയില്‍ സിയാബ് എന്ന 30 കാരനായ യുവാവും കുടുംബവും സന്മനസ്സുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു.ഇരുകാലുകളും തളര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്ത 'മസ്‌കുലാര്‍ ഡിസ്ട്രോഫി' എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍പെട്ട സിയാബും, മസ്തിഷ്‌ക സംബന്ധമായ അത്യപൂര്‍വ രോഗമായ 'ഡ്രാവെറ്റ് സിന്‍ഡ്രോം' രോഗത്താല്‍ അവശനായ സിയാബിന്റെ മൂന്ന് വയസുകാരന്‍ മകന്‍ ഷാമിലും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ചികിത്സ ധനസഹായത്തിനായി നാട്ടുകാരുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ. കുറച്ച് വര്‍ഷങ്ങളായി മനുഷ്യ സ്നേഹികളായ പ്രദേശവാസികളുടെ സഹായത്താല്‍ ഇവരുടെ ചികില്‍സയും ജീവിതച്ചെലവും നടത്തി വരുകയായിരുന്നു. സിയാബിന്റെ ജീവിതം ഒരു വിധം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കെയാണു ഇവരെ തീരാ വേദനയില്‍ ആക്കിക്കൊണ്ട് ഇടിത്തീ പോലെ മറ്റൊരു ദുരന്തമായി മകന്റെ അസുഖം കൂടി ഈ കുടുംബത്തെ തകര്‍ത്തത്.അപസ്മാര രോഗത്തോട് സമാനമായ ഈ രോഗം പിടിപെട്ട് ശ്വാസതടസ്സവും കഠിന വേദനയും കൊണ്ട് പിടയുന്ന ഷാമില്‍മോനെ കണ്ട് നില്‍ക്കാന്‍ സാധിക്കാതെ ഇവര്‍ പകച്ചിരിക്കയാണു. പ്രസ്തുത അസുഖത്തിന് നിലവില്‍ ലഭ്യമായ ചികില്‍സ എന്നത് വന്‍ പണച്ചിലവ് വരുന്നതാണു.സിയാബിന്റെ ചികില്‍സ പോലും നടത്തുവാന്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് ഷാമില്‍മോന്റെ അസുഖം കൂടി ആയപ്പോള്‍ പിന്നീടുള്ള ഒരേയൊരു മാര്‍ഗ്ഗം മനുഷ്യസ്നേഹികളായ നമ്മളോരോരുത്തരുടേയും കനിവിനായി കൈനീട്ടുക എന്നത് മാത്രമായിരിക്കയാണു.ഇതിനു വേണ്ടി പ്രദേശവാസികള്‍ ചേര്‍ന്ന്,
ഈ കുടുംബത്തിനു ഹൃദയപൂര്‍വമുള്ള പ്രാര്‍ത്ഥനയോടൊപ്പം അകമഴിഞ്ഞ സാമ്പത്തിക സഹായവും നല്‍കി ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
M/S Ciyab Shamil Chikilsa Commattee*
Wayanad District Co.Operative Bank
Mananthavady Branch,
A/C No : 130051201020099
IFC code : FDRL0WDCB01
Mob: 9495292754/ 9544102030


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍