OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബെയ്‌ലി പാലത്തിന് ഗാബിയോണ്‍ കവചം

  • Kalpetta
09 Aug 2024

മേപ്പാടി: ദുരന്ത നാടുകള്‍ക്കിടയില്‍ ആര്‍മി നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് കവചമായി കരിങ്കല്‍ കല്ലുകള്‍ കൊണ്ട് ഗാബിയോണ്‍ കവചം. ആര്‍മിയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഗാബിയോണ്‍ വാള്‍ നിര്‍മ്മിക്കുന്നത്. ഉരുക്കുപാലത്തിന്റെ നെടും തൂണുകള്‍ക്ക് ചുറ്റിലും പാറക്കല്ലുകള്‍ നിരത്തി കമ്പി വലകളില്‍ പൊതിയുന്നതാണ് നിര്‍മ്മാണ രീതി. വെള്ളം ഉയര്‍ന്ന് കുത്തിയൊലിച്ചാലും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന് അകം ഭാഗത്തായി ജിയോ ടെക്സ്റ്റയില്‍ മാറ്റ് വിരിച്ച് പാലവും ഗാബിയോണ്‍ വാളുമായുള്ള ബന്ധവും ഉറപ്പിക്കും.  വലിയ ഒറ്റത്തൂണും ഇരുകരകളിലേക്കുള സപ്പോര്‍ട്ടിങ്ങ് ആങ്കറുകളുമായാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചിട്ടുള്ളത്.

മുണ്ടക്കൈയില്‍ നിന്നും ഒഴുകി വരുന്ന ചാലിപ്പുഴയുടെ കുത്തൊഴുക്കളെ മറികടന്നാണ് ആര്‍മി ബെയ്‌ലിപ്പാലം യാഥാര്‍ത്ഥ്യമാക്കി.ജില്ലാ ഭരണകൂടത്തിന് കൈമാറിയ പാലം ദുരന്തത്തില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ , അട്ടമല രക്ഷാപ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നിരുന്നു. പാലത്തിന്റെ സുരക്ഷാ ചുമതലയും ആര്‍മിയും പോലീസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പാലത്തിന്റെ ദൈനംദിന സുരക്ഷാ നിരീക്ഷണവും അറ്റകുറ്റപണികളും ആര്‍മി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ മേല്‍നോട്ടത്തിനായി 23 അംഗ സേന ചൂരല്‍മല യിലുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയിലെ 15 തൊഴിലാളികളടക്കം 25 പേരാണ് ഇവിടെ ഗാബിയോണ്‍ വാള്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം നല്‍കുന്നത്. കനത്ത കുത്തൊഴുക്കിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന കരിങ്കല്‍ ബോളര്‍ കവചം വെള്ളിയാഴ്ച പൂര്‍ത്തിയാകും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show