ചുരത്തിന്റെ ശോചനീയാവസ്ഥ: കോഴിക്കോട് കളക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ ചുരം സന്ദര്‍ശിച്ചു; ഒക്ടോബര്‍ 13 ന് കോഴിക്കോട്- വയനാട് കളക്ടര്‍മാരുടെ യോഗം ചേരും

താമരശ്ശേരി: ചുരത്തില്‍ സ്ഥിരമായുണ്ടാവുന്ന ഗതാഗതക്കുരുക്കും റോഡ് തകര്‍ച്ചയും നേരില്‍കണ്ട് മനസിലാക്കുന്നതിന് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പു മേധാവികള്‍ ചുരത്തില്‍ സന്ദര്‍ശനം നടത്തി. ചുരം വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 13ന് കോഴിക്കോട് കലക്ടറേറ്റില്‍ വയനാട്കോഴിക്കോട് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തിയത്.വനം വകുപ്പ് റോഡ് വികസനത്തിന് വിട്ടുനല്‍കുന്ന സ്ഥലം കാര്യക്ഷമമായി വിനിയോഗിക്കുന്നതിനെ സംബന്ധിച്ചും ഇന്റര്‍ ലോക്ക് ചെയ്യാത്ത വളവുകള്‍ നവീകരിക്കുന്നതും ചുരം റോഡ് വീതികൂട്ടുന്നതിന് സ്വകാര്യഭൂമി അക്വയര്‍ ചെയ്യുന്നതിനെ കുറിച്ചും സംഘം വിലയിരുത്തി.
ദുരന്ത നിവാരണ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ.അബ്രഹാം, ഡി.എഫ്.ഒ സുനില്‍കുമാര്‍, റെയിഞ്ച് ഓഫീസര്‍ കൃഷ്ണദാസ്, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, ഗ്രാമപഞ്ചായത്തംഗം മുത്തു അബ്ദുസലാം, ബ്ലോക്ക് മെംബര്‍ അഷ്റഫ് ഒതയോത്ത്, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ മൊയ്തു മുട്ടായി, പി.കെ, സുകുമാരന്‍, വി.കെ താജു എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍