മിന്നല്‍ പ്രളയം: കുഞ്ഞോം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വ്യാപകനാശനഷ്ടം

കുഞ്ഞോം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുഞ്ഞോം പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുഞ്ഞോം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി. ക്ലാസ്മുറികള്‍, നഴ്‌സറി, ഐ ടി ലാബ്, കൊമേഴ്‌സ് ലാബ് തുടങ്ങിയവയെല്ലാം ഇപ്പോള്‍ ചെളി നിറഞ്ഞ് കിടക്കുകയാണ്. സമീപത്തെ വീടുകളിലും പ്രസ്തുത ദിവസം രാത്രി വെള്ളം കയറിയിരുന്നു. പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപം തോടിനോട് ചേര്‍ന്നുള്ള ചുറ്റുമതില്‍ 10 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. തോട്ടില്‍ അപകടകരമായ നിലയില്‍ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നുണ്ട്. മുപ്പതോളം ക്ലാസ് മുറികളിലാണ് വെള്ളം കയറിയത്.
2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ ഈ സ്‌കൂള്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. സ്‌കൂളും പരിസരവും സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഓഗസ്ത് 4 ഞായറാഴ്ച ശുചീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആമിന സത്താര്‍, കുസുമം ടീച്ചര്‍ മെമ്പര്‍മാരായ പ്രീതാരാമന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍