കാവറ്റയില്‍ മണ്ണിടിച്ചില്‍; വീടുകള്‍ അപകട ഭീഷണിയില്‍

തോണിച്ചാല്‍: എടവക പഞ്ചായത്തിലെ തോണിച്ചാല്‍ ഇരുമ്പ്പാലം കാവറ്റ ഭാഗത്ത് ചെറിയ മണ്ണിടിച്ചില്‍. ഷീല കമലഹാസന്‍, അംബിക
എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള കുന്നാണ്കഴിഞ്ഞ ദിവസം ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് വീടിനുള്ളില്‍ വരെ മണ്ണ് എത്തിയിരുന്നു. വീട്ടുപകരണങ്ങള്‍ കിണര്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ഈ കുന്നിന് മുകളില്‍ നിരവധി ആദിവാസി വിഭാഗങ്ങളുടെ വീടുകള്‍ ഉള്ളതായും കഴിഞ്ഞ പ്രളയ കാലത്തും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ വ്യാപകമായി മണ്ണിടിച്ചിലും നാശനഷ്ടങ്ങളും ഉണ്ടാകാന്‍ ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍