കര്‍ക്കടകവാവുബലി;തിരുനെല്ലിയില്‍ ബലിതര്‍പ്പണം ഓഗസ്റ്റ് മൂന്നിന്
മാനന്തവാടി: കര്‍ക്കടകവാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തും. ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ മൂന്നുമുതല്‍ ഒരുമണിവരെ പാപനാശിനിക്കരയിലാണ് ബലിതര്‍പ്പണം. വിശ്വാസികളുടെ സൗകര്യാര്‍ഥം കൂടുതല്‍ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാടു കൗണ്ടറുകളും തുറന്നു പ്രവര്‍ത്തിക്കും. ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കൂടുതല്‍ വാധ്യാന്മാരെയും നിയോഗിക്കും. ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രത്യക സര്‍വീസ് നടത്തും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ബലിതര്‍പ്പണത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിഷ്ണുപാദങ്ങളില്‍ ബലിയര്‍പ്പിക്കുന്നതാണ് ഉത്തമമെന്ന വിശ്വാസത്തില്‍ കര്‍ക്കടകവാവുബലിദിനത്തില്‍ തിരുനെല്ലിയില്‍ പതിനായിരങ്ങള്‍ എത്താറുണ്ട്. വിശ്വാസികള്‍ക്കു പ്രയാസമില്ലാതെ ബലിതര്‍പ്പണം നടത്തി മടങ്ങാനുള്ള സജ്ജീകരണം ഒരുക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍ നമ്പൂതിരി, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍