വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആത്മഹത്യ ചെയ്തു

മാനന്തവാടി: എടവക പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആത്മഹത്യ ചെയ്തു. കൊല്ലം മൈനാകപ്പള്ളി സ്വദേശിനിയും എടവക പന്നിച്ചാലില്‍ വാടകയ്ക്ക് താമസിച്ച് വരുന്നതുമായ പുത്തന്‍പുരയില്‍ എ.ശ്രീലത (46) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉറക്ക ഗുളിക അമിതമായി കഴിച്ചതിനാല്‍ ഗുരുതരാവസ്ഥയില്‍ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് അവിടെ നിന്നും വിദഗ്ധ ചികിത്സക്കായ് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. തുടര്‍ന്ന് അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍