പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

അരണപ്പാറ: തിരുനെല്ലി അരണപ്പാറയില്‍ പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുറ്റിക്കാടന്‍ വീട്ടില്‍ സിദ്ദിഖിന്റെയും ഉമൈബയുടേയും മകന്‍ അന്‍സിലാണ് ചോലങ്ങാടി കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാണാതായതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും അവരെത്തും മുന്‍പ് പ്രദേശവാസികള്‍ അന്‍സിലിനെ പുറത്തെടുത്തു. ഉടനെ അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുകയായിരുന്നു അന്‍സില്‍. നാസില്‍ സഹോദരനാണ്. ഖബറടക്കം ഇന്ന് രാത്രി 8.45 ന് അരണപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍