തോല്‍പ്പെട്ടിയിലെ മയക്കുമരുന്ന് വേട്ട; ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പോലീസിന്റെ സമീപകാലത്തെ ഏറ്റവും വലിയ ലഹരി വേട്ട

തോല്‍പ്പെട്ടി: തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയില്‍ 265 ഗ്രാം എംഡിഎംഎ പിടികൂടിയത് വയനാട്‌പോലീസിന് അഭിമാനാര്‍ഹമായ നേട്ടമായി. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ പോലീസ് നടത്തുന്ന പരിശോധനകളില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഏപ്രില്‍ 06 ന് മീനങ്ങാടിയില്‍ 350 ഗ്രാമോളം എംഡിഎംഎ യും, ജൂലൈ 04 ന് കാട്ടിക്കുളത്ത് വെച്ച് 150 ഗ്രാമോളം എംഡി എംഎയും പിടികൂടിയതാണ് പോലീസ് അടുത്തിടെ നടത്തിയ ലഹരി വേട്ടകളില്‍ പ്രധാനം. ഇതിന് പുറകെയാണ് ഇന്നലെ ഉച്ചയോടെ 265 ഗ്രാം മയക്കുമരുന്ന് പോലീസ് പിടികൂടുന്നത്. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളമുണ്ട എസ് ഐ സാദിര്‍ തലപ്പുഴ, സി പി ഒ ജി മിഥുന്‍, അതുല്‍ എന്നിവരും, തിരുനെല്ലി എസ് ഐ ടികെ മിനിമോളും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാബിറാണ് പിടിയിലായത്. ഇയ്യാള്‍ സഞ്ചരിച്ചിരുന്ന കാറിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്നാണ് പോലീസിന്റെ ജാഗ്രതയെ തുടര്‍ന്ന് പിടിച്ചെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍