അഖിലേന്ത്യ അവകാശദിനം; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് സിഐടിയു മാര്‍ച്ച് നടത്തി

മാനന്തവാടി: അഖിലേന്ത്യ അവകാശദിനത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് സിഐടിയു മാര്‍ച്ച് നടത്തി. സിഐടിയു മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ബാബു ഷജില്‍ കുമാര്‍ അധ്യക്ഷനായിരുന്നു.
ഏരിയ സെക്രട്ടറി ടി കെ പുഷ്പന്‍, എം റെജീഷ്, സി പി മുഹമ്മദാലി, കെ ടി ഗോപിനാഥന്‍,എന്‍ ജെ ഷജിത്ത്,കെ ജി ജോയ്, കെ എം അബ്ദുല്‍ ആസിഫ്, എ കെ റൈഷാദ്, ടി കെ രവീന്ദ്രന്‍, കെ ജി പ്രദീഷ് കുമാര്‍, സി എച്ച് റഷീദ് , വി അഷ്റഫ്, പി വി സന്തോഷ്, വി ആര്‍ പ്രവീജ്, ഷിബു കൊയിലേരി, ജിജേഷ് തൃശ്ശിലേരി, സിമന്തിനി സുരേഷ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍