പാടിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്

പുല്‍പ്പള്ളി: പാടിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു. നിത്യേന ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ഡോക്ടറെ കാണാതെ മടങ്ങേണ്ട അവസ്ഥയാണ്. ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ തയ്യാറാകാത്തത് ജനങ്ങളോടുള്ള അവഗണനയാണെന്നും പകര്‍ച്ചപനി ഉള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തില്‍ രോഗികള്‍ക്ക് 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖല ഡയറക്ടര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ബിജു മാവറ, ഡോ. സാജു കൊല്ലപ്പള്ളില്‍, ബീന ജോസ്, ജോര്‍ജ് കൊല്ലിയില്‍, ബ്രീജേഷ് കാട്ടാംകോട്ടില്‍, റോമിയോ സേവ്യര്‍, ജോസ് പള്ളത്ത്, ഷിജി അമരിയാട്ട്, മെറിന്‍ കൈപ്പള്ളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍