ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ''ഒപ്പ് മതില്‍'' പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ പിടിച്ചു വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ഒപ്പ് മതില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ഉടന്‍ നല്‍കുക,
കുടിശ്ശിക വരുത്തിയ സാമൂഹ്യ പെന്‍ഷന്‍ പെട്ടന്ന് ലഭ്യമാക്കുക, ലൈഫ് ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല സമരംഉദ്ഘാടനം ചെയ്തു
യോഗത്തില്‍ ബി.ഡി അരുണ്‍കുമാര്‍ സ്വാഗതം പറയുകയും മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ അധ്യക്ഷത വഹിക്കുകയും ചെയ്തു. യൂത്ത് ലീഗ് മണ്ഡലം വൈ.പ്രസിഡന്റ് കബീര്‍ മാനന്തവാടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ കൊയിലേരി, വി.യു ജോയി, സുബൈര്‍ എ.പി, നൗഫല്‍ സ്‌റ്റൈല്‍, ഷബീര്‍ സൂഫി, സലീം. പി.എച്ച് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍