ആകാശ് തില്ലങ്കേരിയുടെ ട്രാഫിക് നിയമലംഘനം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോ.ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു.

മാനന്തവാടി:ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ ഓഫീസ് ഉപരോധിച്ചു. ആകാശിനെതിരെ നടപടി വേണമെന്നും നിയമലംഘനത്തിനുപയോഗിച്ച വാഹനം പിടിച്ചെടുക്കണമെന്നും ആര്‍ സി അടക്കം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം ജോയിന്റ് ആര്‍ ടി ഒ ക്ക് നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെല്ലൂര്‍ അഞ്ചാംമൈലിലുള്ള ജോയിന്റ് ആര്‍ടി ഒ ഓഫീസിലെത്തിയത്. എന്നാല്‍ പനമരം,വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെതുള്‍പ്പെടെ വന്‍പോലീസ് സന്നാഹം തടിച്ചു കൂടി പ്രവര്‍ത്തകരെ തടയുകയും ആര്‍ ടി ഒ യെ കാണാന്‍ അനുമതി നിഷേധിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് മുദ്രാവാക്യവുമായി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നതെന്ന് നേതൃത്വം പറഞ്ഞു. തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി ബിജുരാജ് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ നിവേദനം നല്‍കാനായി ഏഴു പ്രവര്‍ത്തകരെ കയറ്റിവിടാമെന്ന വ്യവസ്ഥയില്‍ ഉപരോധം അവസാനിപ്പിച്ചു. സമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.അബ്ദുള്‍ അഷറഫ് ഉത്ഘാടനം ചെയ്തു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ ക്ക് നിവേദനം നല്‍കുകയും, ചര്‍ച്ചയില്‍ അന്വേഷണ ചുമതലയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും വണ്ടിയുടെ ആര്‍ സി ഓണറെ കണ്ടെത്തിയതായും ആര്‍ സി റദ്ധ് ചെയ്യുമെന്നും നിയമലഘന നടപടിക്കെതിരെ കടുത്ത പിഴ ചുമത്തുമെന്നും ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുക്കുമെന്നുമുള്ള ഉറപ്പിന്‍മ്മേല്‍ ചര്‍ച്ച അവസാനിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. എം. നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മല്‍ വെള്ളമുണ്ട,ജില്ലാ വൈസ് പ്രസിഡണ്ട് സാലിഹ് ഇമിനാണ്ടി,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനീഷ് ജേക്കബ്,മനാഫ് ഉപ്പി,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസീര്‍ അരണപ്പാറ,മുജീബ് കോടിയാടന്‍ ജിജോ വരയാല്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ആസിഫ് സഹീര്‍,മനോജ് കൊമ്മയാട്,ബഷീര്‍ എറമ്പയില്‍,മുസ്തഫ എറമ്പയില്‍,അമന്‍ അബ്ദുള്ള,ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍