കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

കാട്ടിക്കുളം: കാട്ടിക്കുളം മേനക ടെക്‌സ്‌റ്റൈല്‍സില്‍ കയറി ഉടമയായ അമല്‍ തങ്കച്ചനെ ആക്രമിച്ച സാമൂഹ്യവിരുദ്ധനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാട്ടിക്കുളം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ടി എം അജിത്ത് മോഹന്‍ സ്വാഗതംപറഞ്ഞു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡണ്ട് പി വി മഹേഷ് ജില്ലാ സെക്രട്ടറി എന്‍ പി ഷിബി, ഷമീര്‍ ബാവ,ഹാരിസ് കാട്ടിക്കുളം ട്രഷറര്‍ ജിജോ പി ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു