സംസ്ഥാനത്തെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌കനെ വയനാട് പോലീസ് പിടികൂടി
![സംസ്ഥാനത്തെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌കനെ വയനാട് പോലീസ് പിടികൂടി](http://opennewser.com/uploads/news/MAOASANKKSHAUAKKALANIARA.jpg)
കല്‍പ്പറ്റ: സംസ്ഥാനത്തെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌കനെ വയനാട് പോലീസ് പിടികൂടി. മഞ്ചേരി, ചരണി, മേലതില്‍ വീട്ടില്‍, (തമിഴ്നാട് ഗൂഡല്ലൂര്‍ ബിദര്‍ക്കാട് മേലേത്ത് വീട്ടില്‍ നിലവില്‍ താമസക്കാരനായ) വാട്ടര്‍മീറ്റര്‍ കബീര്‍ എന്ന അബ്ദുള്‍ കബീര്‍ (55)നെയാണ് കല്‍പ്പറ്റ എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ വാതില്‍ പൊളിച്ച് അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് കൃത്യമായ അന്വേഷണം നടത്തി വരുകയായിരുന്നു. ഇന്നലെ രാത്രി സംശയാസ്പദമായ രീതിയില്‍ ബത്തേരി ടൗണില്‍ കണ്ട ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കല്‍പ്പറ്റ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാള്‍ക്ക് വയനാട് ജില്ലയില്‍ കല്‍പ്പറ്റ, മീനങ്ങാടി സ്റ്റേഷനുകളിലും, കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, കുന്നമംഗലം, കസബ, ടൗണ്‍, ചേവായൂര്‍, ഫറോക്ക് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ സ്റ്റേഷനുകളിലും മോഷണകേസുകളുണ്ട്.
ജനുവരി 28ന് രാത്രിയാണ് സംഭവം. അമൃത് ഡ്രൈഫ്രൂട്ട്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പിറക് വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്ഥാപനത്തിനകത്തെ ഫെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 29000 രൂപയും, 2800 രൂപ വില വരുന്ന മോഡവുമാണ് കവര്‍ന്നത്.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍