OPEN NEWSER

Sunday 11. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വായനാവാരാചരണം ഉദ്ഘാടനം ചെയ്തു

  • Kalpetta
20 Jun 2024

മേപ്പാടി: സാക്ഷരതാ മിഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വായനാ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാനം ചെയ്തു. പരിപാടിയില്‍ എഴുത്തുക്കാരി ബിന്ദു ദാമോദരനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി വായനാദിന പ്രതിജ്ഞ ചൊല്ലി. നവചേതന പദ്ധതി സര്‍വ്വെ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നാസര്‍ വിതരണം ചെയ്തു. സാക്ഷരതമിഷന്‍ നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്ക് സാക്ഷരതാ മിഷന്‍ മോണിറ്ററിങ് കോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ മോണിറ്ററിങ് കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ വായനാദിന സന്ദേശം നല്‍കി. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി അധ്യക്ഷയായ പരിപാടിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പിവി. ശാസ്ത പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ നൗഷാദ് അലി, വാര്‍ഡ് അംഗങ്ങളായ ബീന സുരേഷ്, കെ. സിന്ധു, സുകന്യ ആഷിക്, പ്രേരക്്മാരായ പി.വി  ഗിരിജ, ടി.ജെ സുമതി എന്നിവര്‍ സംസാരിച്ചു.   

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന വായനാ ദിനാചരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ജി.വി.എച്ച്. സ്‌കൂളിലെ പ്ലസ് ടു തുല്യതാ പഠിത്താക്കള്‍ തയ്യാറാക്കിയ 'തിരികെ ' മാഗസിന്‍  പ്രകാശനം ചെയ്തു. സംസ്ഥാന-ജില്ലാതലത്തില്‍ മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുത്ത എം. നാരായണന്‍, തുല്യത പഠനം പൂര്‍ത്തീകരിച്ച് ഡിഗ്രി കരസ്ഥമാക്കിയ ടി.കെ. മമ്മൂട്ടി, നിഷ ജോര്‍ജ്ജ്, വി. ശരത്, പി.എസ് ശ്രീജിത്ത്്, മുതിര്‍ന്ന സാക്ഷരത പ്രേരക്മാര്‍ എന്നിവരെ അനുമോദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയില്‍  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍, സംസ്ഥാന സാക്ഷരത മിഷന്‍ മോണിറ്ററിങ് കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കല്ല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സാക്ഷരത പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show