ഇടതുമുന്നണി നയങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകും : ഒ.ആര്‍ കേളു

മാനന്തവാടി: പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകുമെന്ന് നിയുക്ത മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയാകുമെന്ന സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗതീരുമാന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ ആദിവാസി ഗ്രോത്ര വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോടൊപ്പം തന്നെ സംസ്ഥാനത്തെയാകെയുള്ള ആദിവാസി മേഖലകളിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യ ജീവി പ്രതിരോധ സംവിധാനങ്ങള്‍ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും വയനാട്ടില്‍ ഇതുവരെ രണ്ട് കോടി രൂപ നല്‍കിയതായും ഇനിയും ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മുന്‍പരിചയമുള്ളവര്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും വകുപ്പ് മാറ്റത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍