മാനന്തവാടി എസ്.ആര്‍.റ്റി.ഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അപാകതയില്ല: മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ : മാനന്തവാടി എസ്.ആര്‍.ടി.ഒ ഓഫീസില്‍ 2021 ഫെബ്രുവരി 26 ന് നടന്ന വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ ഏജന്റില്‍ നിന്നും 23,900 രൂപ പിടിച്ചെടുത്ത സംഭവത്തില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ അന്വേഷണ വിഭാഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നിയമാനുസരണമാരുന്നുവെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് നിരീക്ഷിച്ചത്. തന്റെ കൈയില്‍ നിന്നും 23,900 രൂപയും പത്തോളം വാഹനങ്ങളുടെ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തെന്ന ഏജന്റിന്റെ പരാതിയിലാണ് നടപടി.
മാനന്തവാടി എസ് ആര്‍.റ്റി.ഒ ഓഫീസില്‍ ഓണ്‍ലൈന്‍ വഴിയാണ് സേവനങ്ങള്‍ നല്‍കുന്നതെങ്കിലും ഏജന്റുമാര്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി കമ്മീഷന്‍ അന്വേഷണ വിഭാഗം കണ്ടെത്തി. ഇത്തരം ഏജന്റുമാരെ അപേക്ഷകരുടെ ഓതറൈസേഷന്‍ ഇല്ലാതെയാണ് ഓഫീസ് പരിസരത്ത് വിജിലന്‍സ് പരിശോധനാവേളയില്‍ കണ്ടെത്തിയത്. ഏജന്റുമാരില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ പണം ഫീസ് ഒടുക്കുന്നതിനായി കൊണ്ടുവന്നതല്ലെന്നും ഓണ്‍ലൈനായാണ് ഫീസൊടുക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി. എസ്.ആര്‍.റ്റി.ഒ ഓഫീസില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഏജന്റുമാര്‍ അപേക്ഷകരില്‍ നിന്നും സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി.
മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന്റെ രേഖകള്‍ ശരിയാക്കുന്നതിനുള്ള തുക പരാതിക്കാരന്‍ വിജിലന്‍സ് പരിശോധനക്ക് മുമ്പ് തന്നെ അടച്ചതാണെന്നും കമ്മീഷന്‍ കണ്ടെത്തി. വിജിലന്‍സ് പരിശോധനക്ക് ശേഷം 3935 രൂപ മാത്രമാണ് പരാതിക്കാരന്‍ അടച്ചിട്ടുള്ളത്. എന്നാല്‍ തന്നില്‍ നിന്നും പിടിച്ചെടുത്ത 23,900 രൂപ ഒരു വാഹനത്തിന്റെ രേഖകള്‍ ശരിയാക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചത്. പരാതി വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍