കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ വിന്‍സന്റ് ഗിരി ഡിവിഷന്‍ അമ്പത്തിരണ്ടാം മൈല്‍ പാട്ടവയല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ കൗണ്‍സിലര്‍ പി എം ബെന്നി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
വിന്‍സെന്റ് ഗിരി ഡിവിഷനിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാട്ടവയല്‍ കുന്നില്‍ മാനന്തവാടി നഗരസഭയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അമൃത് സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.വാര്‍ഡ് കണ്‍വീനര്‍ എം.പി മുജീബ് അധ്യക്ഷത വഹിച്ചു.മാര്‍ട്ടിന്‍ മരിയ ജോസഫ്, സീസര്‍ മാസ്റ്റര്‍, പി.ആര്‍ വിശ്വപ്രകാശ്, വനജ സുരേഷ്, മുന്‍ കൗണ്‍സിലര്‍ സ്വപ്ന ബിജു, ജോര്‍ജ് പി അബ്രഹാം, സെറീന സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍