ലോക രക്ത ദാതാക്കളുടെ ദിനാചരണം നടത്തി

മേപ്പാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷ്യന്‍ മെഡിസിന്‍ വിഭാഗത്തിന്റെയും ആസ്റ്റര്‍ വോളന്റിയേഴ്സിന്റെയും ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന്റെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ആസ്ട്രിയോസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക രക്ത ദാതാക്കളുടെ ദിനമാചരിച്ചു. രക്തം ദാനം ചെയ്യുന്ന വ്യക്തികള്‍ക്ക് നന്ദി അര്‍പ്പിക്കുക എന്ന ഈ വര്‍ഷത്തെ ആശയം മുന്‍നിര്‍ത്തികൊണ്ട് രക്തദാതാക്കളായ വ്യക്തികളെയും സംഘടനകളെയും ദിനാചാരണത്തിന്റെ ഭാഗമായി ആദരിച്ചു. ഒപ്പം തന്റെ പതിനെട്ടാം വയസ്സില്‍ തുടങ്ങി അറുപത്തിനാലാം വയസ്സില്‍ 78 മത്തെ തവണ രക്തം ദാനം ചെയ്ത ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗം മേധാവിയും കുട്ടികളുടെ സര്‍ജനുമായ ഡോ. വിനോദ് പ്രേം സിംഗിനെ പ്രത്യേകമാദരിച്ചു.
ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, വൈസ് ഡീന്‍ ഡോ. എ പി കാമത്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ലിഡാ ആന്റണി, ഡി ജി എം ഡോ. ഷാനവാസ് പള്ളിയാല്‍, ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരിജ സി, ബ്ലഡ് ബാങ്ക് ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ റോബിന്‍ ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു. ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881013 ല്‍ വിളിക്കാവുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍