സഹോദരങ്ങളുടെ അടച്ചിട്ട വീടുകളില്‍ മോഷണം;4 പവനോളം സ്വര്‍ണ്ണവും ,30000 രൂപയും കളവ് പോയതായി പരാതി

മൊതക്കര:വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മൊതക്കര കോടഞ്ചേരിയില്‍ സഹോദരങ്ങളായ പാലക്കാടന്‍ നിസാം, നസീര്‍, നിസാര്‍ എന്നിവരുടെ അടുത്തടുത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. ഇതില്‍ ഒരു വീട്ടില്‍ നിന്നും കുട്ടികളുടെ നാല് പവനോളം സ്വര്‍ണ്ണാഭരണവും, 30000 രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി കണ്ടെത്തിയത്. മറ്റ് രണ്ട് വീടുകളില്‍ നിന്നും കാര്യമായി ഒന്നും കളവ് പോയിട്ടില്ല. എന്നാല്‍ വീടുകളിലെ സിസിടിവി കളുടെ ഡിവിആര്‍ അഴിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്.മൂന്ന് കുടുംബങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഇവരുടെ ബന്ധുവാണ് വീടുകള്‍ തുറന്നിട്ടത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണസംഭവം അറിയുന്നത്.
പൂട്ടുപൊളിച്ചും വാതിലുകള്‍ ചവിട്ടിപ്പൊളിച്ചുമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വെള്ളമുണ്ട എസ്എച്ച്ഒ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍