കുറിച്ച്യാര്‍മലയില്‍ കാട്ടാനയുടെ ആക്രമണം; ബൈക്ക് തകര്‍ത്തു; എസ്റ്റേറ്റ് തൊഴിലാളി ഓടി രക്ഷപ്പെട്ടു

പൊഴുതന: പൊഴുതന കുറിച്യാര്‍മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികനായ എസ്റ്റേറ്റ് തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കറുകന്‍തോട് സ്വദേശി ചേരപറമ്പില്‍ ഷാജിയാണ് ആനയുടെ മുന്‍പില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.
കുറിച്യാര്‍മലഫാക്ടറിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യവേ ഫാക്ടറിക്ക് സമീപത്ത് വെച്ച് കാട്ടാനക്കൂട്ടത്തിനു മുന്‍പില്‍ അകപ്പെട്ട ഷാജി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ കാട്ടാന ഓടിയെത്തി ബൈക്ക് ചവിട്ടി തകര്‍ത്തു. നാല് കാട്ടാനകള്‍ അടങ്ങുന്ന കൂട്ടമാണ് പ്രദേശത്ത് ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.