OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഴക്കാല മുന്നൊരുക്കം: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

  • Kalpetta
11 Jun 2024

കല്‍പ്പറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട്, കണ്ണുര്‍, കോഴിക്കോട്, കാസര്‍ഗോഡ്് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കി. പരിശീലനത്തില്‍ ദുരന്തസമയങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര പ്രതിരോധം, ഐആര്‍എസ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്  ക്ലാസ്സ് നടന്നു. ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനും ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ ഭാഗമായുള്ള  ഉദ്യോഗസ്ഥര്‍ കൃത്യതയോടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുമാണ് ജില്ലാ-താലൂക്ക്തലത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐആര്‍എസിന് കീഴില്‍ ഓരോ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍, ഐ.ആര്‍.എസിന്റെ ഘടന, ഉത്തരവാദിത്വം, വിഭവങ്ങളടെ പ്രയോജനപ്പെടുത്തല്‍, പദ്ധതി തയ്യാറാക്കല്‍-നടപ്പിലാക്കല്‍, പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കല്‍, ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യം ഒരുക്കല്‍ എന്നിവ ഉള്‍പ്പെടെ ദുരന്തനിവാരണ  പ്രവര്‍ത്തനങ്ങളുടെ സമഗ്ര വിവരങ്ങള്‍ പരിശീലനത്തില്‍ അവതരിപ്പിച്ചു.ജില്ലാതലത്തില്‍ റസ്‌പോണ്‍സിബിള്‍ ഓഫീസറായി ജില്ലാ കളക്ടര്‍ക്കാണ് ചുമതല. ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡര്‍, ഓപ്പറേഷന്‍ വിഭാഗം മേധാവി, ലോജിസ്റ്റിക്സ് വിഭാഗം മേധാവി, ആസൂത്രണ വിഭാഗം ചീഫ്, സേഫ്റ്റി ഓഫീസര്‍, മീഡിയ ഓഫീസര്‍, ലെയ്സണ്‍ ഓഫീസര്‍ തുടങ്ങിയവരും ഐആര്‍എസ് അംഗങ്ങളായി പ്രവര്‍ത്തിക്കും. ജില്ലാതല ഐആര്‍എസ് ടീമിന് പുറമേ ഡെപ്യൂട്ടി കളക്ടര്‍മാര്‍ റസ്‌പോണ്‍സിബിള്‍ ഓഫീസറായി കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി  താലൂക്കുകളിലും ഐആര്‍എസ് ടീം അംഗങ്ങള്‍ സജ്ജീവമാവും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show