പ്ലസ് വണ്‍ ഏക ജാലകം: അപേക്ഷ നാളെ മുതല്‍; സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കാന്‍ മിഷന് പ്ലസ് വണ്‍ പദ്ധതി
കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം നാളെ (മെയ് 16) മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കാന്‍ മിഷന് പ്ലസ് വണ്‍ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയില്‍ പത്താംതരം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് പിന്തുണയൊരുക്കുക,പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കല്‍ എന്നിവയാണ് മിഷന് പ്ലസ് വണിന്റെ ലക്ഷ്യം. എസ്.എസ് കെ, നാഷണല്‍ സര്‍വ്വീസ് സ്കീം, വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് വിഭാഗം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രവേശനം സംബന്ധിച്ച സംശയ നിവാരണം, ഹയര്‍ സെക്കന്‍ഡറി വിഷയങ്ങള്‍ - തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തല്‍ എന്നിവക്ക് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ഫോക്കസ് പോയന്റുകള്‍ പ്രവര്‍ത്തിക്കും. ഉന്നത പഠന മേഖലകള്‍, തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണ ക്ലാസുകളും വിദ്യാലയങ്ങളില്‍ ഒരുക്കുന്നുണ്ട്.
വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കുകള്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീം, കരിയര്‍ ഗൈഡന്‍സ്, സൗഹൃദ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകര്‍, എച്ച്.ഐ.ടി.സിമാര്‍, എസ്.ഐ.ടി.സിമാര്‍, ലിറ്റില്‍ കൈറ്റ്സ് ചുമതലക്കാര്‍ നേതൃത്വം നല്‍കും. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് ജില്ലാതല കണ്‍വേര്‍ജന്‍സ് യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, വിഎച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര് അപര്‍ണ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര് ശരത്ചന്ദ്രന്, വി. അനില്‍കുമാര്‍, എം.കെ ഷിവി, വില്‍സണ്‍ തോമസ്, ബിനുമോള്‍ ജോസ്, കെ.ബാലന്, കെ.ബി സിമില്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍