OPEN NEWSER

Sunday 20. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസിക്ഷേമ ശില്‍പ്പശാലയും

  • Pravasi
25 Sep 2017

കുവൈറ്റ്:ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്ററും മെട്രോ മെഡിക്കല്‍ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസികള്‍ക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ സെപ്തംബര്‍ ശില്‍പ്പശാലയും 29 വെള്ളിയാഴ്ച രാവിലെ  7:00 മുതല്‍ 2:00വരെ ഫര്‍വാനിയ മെട്രോ ക്ലിനിക്കില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ശ്രീ എന്‍ അജിത് കുമാര്‍ , കേരള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളെ കുറിച്ച വിശദീകരിക്കും. കുവൈറ്റ് പ്രവാസി സമൂഹത്തിലെ വിവിധ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കായി, ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രതിനിധികള്‍  പ്രമേയം/ ഹൃദ്രോഗങ്ങള്‍ / കിഡ്നി രോഗങ്ങള്‍ എന്നിവയെ കുറിച്ച് ആരോഗ്യ പരിരക്ഷാ ക്ലാസുകള്‍ നല്‍കുന്നതാണ്. ആതുര സേവനം ഉപയോഗപ്പെടുത്തുവാന്‍  സാമ്പത്തിക/ സാഹചര്യങ്ങള്‍  ഇല്ലാത്തവര്‍ ഈ സൗജന്യ അവസരം തീര്‍ച്ചയായും ഉപയോഗിക്കണം എന്നും പങ്കെടുക്കുന്നവര്‍ക്ക് 3 മാസം  തുടര്‍ ചികിത്സയ്ക്ക് ഫീസ് ഇളവ് നല്‍കുന്നതാണ് എന്നും മെട്രോ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

ആവശ്യക്കാര്‍ക്ക് നോര്‍ക്ക/ പ്രവാസി ക്ഷേമനിധി എന്നിവയുടെ ഫോമുകള്‍ പൂരിപ്പിക്കാന്‍ പൂര്‍ണ സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിക്കുന്നു. 11 മാസങ്ങള്‍ കൊണ്ട് രാഷ്ട്രീയ-സാമുദായിക-പ്രാദേശിക ചിന്താരഹിതമായി 8 രാജ്യങ്ങളില്‍ പ്രവാസി സംഘടനകളും നാട്ടില്‍ 14 ജില്ലകളില്‍ മുന്‍പ്രവാസികള്‍ക്കായി കമ്മറ്റികളും രൂപം കൊണ്ട  KPWA-യുടെ അംഗത്വം എടുക്കാനും സംഘടന കുറിച്ചു അറിയാനും ഉള്ള അവസരം എല്ലാവരും ഉപയോഗിക്കണം എന്നും സംഘാടകര്‍ ഉണര്‍ത്തിക്കുന്നു.  വ്യത്യാസങ്ങള്‍ക്കും ആശയസംകടനങ്ങള്‍ക്കും അപ്പുറം പ്രവാസികള്‍ക്ക് ഒരുമിച്ച് നിന്ന് സ്വയം നേടാന്‍ ഒരുപാട്  കാര്യങ്ങള്‍ ഉണ്ട്  എന്നും തിരിച്ചു പോക്കും നാട്ടിലെ നിലനില്‍പ്പും ചര്‍ച്ച ചെയ്യേണ്ട  സമയം അധികരിച്ചു എന്നും ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ് KPWA.

 

ബന്ധപ്പെടുക:മുബാറക്ക് കാമ്പ്രത്ത് 66387619, റെജി ചിറയത് 99670734, അനില്‍ ആനാട് 50605767 , സെബാസ്റ്റ്യന്‍ വതുക്കാടന്‍ 99163248, സൂസന്‍ മാത്യു 66542556, രവി പാങോട് 50424255, വനജ രാജന്‍ 50379398, സലീം കൊടുവള്ളി 66340634, റഫീക്ക് 55682771

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍
  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show