കാപ്പ ചുമത്തി നാട് കടത്തി
വൈത്തിരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. വൈത്തിരി, തളിപ്പുഴ, രായന് മരക്കാര്‍ വീട്ടില്‍ ഷാനിബ് (24) നെയാണ് നാട് കടത്തിയത്. ഒരു വര്‍ഷത്തേക്കാണ് വയനാട് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്ട്ടിന്മേല് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി എന്‍.ഡി.പി.എസ് കേസുകള്‍, കവര്‍ച്ച, ഗാര്‍ഹിക പീഡനം, പോലീസ് കസ്റ്റഡിയില്‍ നിന്ന് പോലീസുകാരെ അക്രമിച്ചു രക്ഷപ്പെടല്‍ തുടങ്ങിയ കേസുകളുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍