ഇരു വൃക്കകകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു.
മാനന്തവാടി: ഇരു വൃക്കകകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കണിയാരം പരിയാരംകുന്ന് കൊല്ലംമ്മാട്ടേല്‍ ജോര്‍ജ്ജിന്റെ മകന്‍ റോബിനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.റോബിന്‍ കഴിഞ്ഞ 4 മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അടിയന്തിരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റോബിന്റെ അമ്മ ആനീസ് വൃക്ക നല്‍കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തികരിച്ചു കഴിഞ്ഞു. അടുത്ത മാസം ആദ്യവാരം തന്നെ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമുള്ള ഭാരിച്ച തുക ഈ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ്.
34 വയസ്സുകാരനായ റോബിന് ഒന്നര വയസു പ്രയമുള്ള കുട്ടിയുണ്ട്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാനായി പ്രദേശവാസികള്‍ റോബിന്‍ കൊല്ലംമ്മാട്ടേല്‍ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിതിട്ടുണ്ട്.മാനന്തവാടി കാനറാബാങ്ക് ശാഖയില്‍ O2481010 22433 ( I FC കോഡ് CN R BO000248) എന്ന നമ്പറില്‍ ജോയിന്റ് അക്കൗണ്ടില്‍ അരംഭിക്കുകയും ചെയ്തതായി ചികിത്സ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി ജോര്‍ജ് .കണ്‍വീനര്‍ കെ.എം ജോണ്‍ ,ട്രഷറര്‍ പ്രസാദ്, വൈ.ചെയര്‍മാന്‍ ദിനേശന്‍, ജോ.കണ്‍വീനര്‍ വിജയകൂമാര്‍, ജമാലൂദ്ദീന്‍ക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
ഫോണ്‍:9526164217
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍