റോഡ് പണി ഇഴയുന്നതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണ ആഹ്വാനവുമായി പ്രദേശവാസികള്‍
വെള്ളമുണ്ട: പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 ല്‍ പ്രവൃത്തി ആരംഭിച്ച് നാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത
വെള്ളമുണ്ട-പുളിഞ്ഞാല്‍-മൊതക്കര റോഡ് പണി ഇഴയുന്നതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണ ആഹ്വാനവുമായി പ്രദേശവാസികള്‍ ഫ്‌ളക്‌സ് ബാനര്‍ സ്ഥാപിച്ചു. നിര്‍മ്മാണം നടക്കുന്ന റോഡില്‍ ജലജീവന്‍ മിഷന്‍ പൈപ്പ് ഇടല്‍ ആരംഭിച്ചതോട് കൂടി ജനങ്ങളുടെ റോഡിലൂടെ ഉള്ള യാത്രയും ദൈനംദിന ജീവിതവും ഇരട്ടി ദുരിതത്തില്‍ ആയിരിക്കുകയാണ്. റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണാനും, റോഡ് പണി എത്രയും പെട്ടെന്ന്തീര്‍ക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ട ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് വെള്ളമുണ്ട പുളിഞ്ഞാല്‍ മൊതക്കര റോഡ് ഗുണഭോക്താക്കളായ പ്രദേശവാസികള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍