OPEN NEWSER

Sunday 28. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുറ്റം നഗരസഭയുടേതല്ല; സര്‍ക്കാരിന്റേത്: വിശദീകരണവുമായി മാനന്തവാടി നഗരസഭ

  • Mananthavadi
02 Apr 2024

മാനന്തവാടി: നൂറ് ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ബില്ലുകള്‍ സമര്‍പ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ 9 കോടി 24 ലക്ഷത്തി 32 രണ്ടായിരം രൂപ അനുവദിക്കാത്തത് മൂലമാണ് പദ്ധതി വിഹിത വിനിയോഗത്തില്‍ പുറകില്‍ പോകാന്‍ കാരണമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നുണ പ്രചരണം നടത്തി പൊതു ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും മാനന്തവാടി മുനിസിപ്പാലിറ്റി ഭരണ സമിതി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുനിസിപ്പല്‍ ബജറ്റില്‍ അനുവദിച്ച തുക സര്‍ക്കാരില്‍ നിന്ന് അനുവദിച്ച് കിട്ടാന്‍ എല്‍ ഡി.എഫ്. അംഗങ്ങളും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, മുനിസിപ്പാലിറ്റിക്ക് എതിരെയല്ല സര്‍ക്കാറിന്നെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.

സി.എഫ്.സി. ബേസിക് പദ്ധതിയില്‍കെട്ടിടങ്ങള്‍, റോഡുകള്‍ അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടും മൂന്ന് കോടി 69 ലക്ഷം രൂപ അനുവദിച്ചിട്ടില്ല. സി.എഫ്.സി ടൈഡ് പദ്ധതിയില്‍ കുടിവെള്ളം, ഡ്രൈനേജ്, ടോയിലറ്റ്, കിണര്‍, അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അഞ്ച് കോടി 54 ലക്ഷത്തി അന്‍പത്തി ഒന്‍പതിനായിരം രൂപ ഇത് വരെയും അനുവദിച്ചിട്ടില്ല. ഇതിന് പുറമെ ആദിവാസികള്‍, ജനറല്‍ വിഭാഗം എന്നിവരുടെ വീടിന്റെ മേല്‍ക്കൂര, കാലിതൊഴുത്ത് എന്നിവനിര്‍മ്മിച്ച് കഴിഞ്ഞ് മാനന്തവാടി ട്രഷറിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും, നിര്‍ദ്ദനര്‍ക്ക് ലഭിക്കേണ്ട മൂന്ന് കോടി രൂപ പോലും സര്‍ക്കാര്‍ അനുവദിക്കാത്തത് മൂലമാണ് പദ്ധതി വിനിയോഗ കണക്കില്‍ പുറകോട്ട് പോകാന്‍ കാരണമെന്ന് ഭരണസമിതി പറഞ്ഞു.


തൊഴിലുറപ്പ് പദ്ധതിയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും 28 ലക്ഷം രൂപ അനുവദിക്കാത്തത് മൂലം തൊഴിലാളികള്‍ ദുരിതത്തിലാണ്.ഇതിനൊന്നും പരിഹാരം കാണണമെന്ന് ആവശ്യപ്പെടാതെ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍  നുണപ്രചാരണം നടത്തുകയാണെന്നും ഭരണസമിതി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ മാരായ പി.വി.എസ് മൂസ, അഡ്വ : സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, ഷിബു ജോര്‍ജ്, വി.യു. ജോയി, വി.ഡി. അരുണ്‍കുമാര്‍,മാര്‍ഗ്ഗരറ്റ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
  • അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
  • മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
  • എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
  • പണിയ വിഭാഗത്തിലെ ആദ്യ നഗരസഭാ പിതാവ്; ഇനി വിശ്വനാഥന്റെ കല്‍പ്പറ്റ !
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show