മുന്‍ സബ്ബ് കളക്ടറോടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. തലശേരി മലബാര്‍ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കുന്ന തലശ്ശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.
അപകടത്തില്‍ കൈ ഒടിയുകയും, കാലിന്റെ എല്ലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി സ്വന്തം നാടായ കണ്ണൂരിലേക്ക് കൊണ്ട്‌പോകുകയും നിലവില്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയുമാണ്.
മാനന്തവാടി മുന്‍ സബ് കലക്ടറും, ഇപ്പോള്‍ ജി എസ് ടി അഡീഷണല്‍ കമ്മീഷണറായി ജോലി നോക്കുന്നതുമായ ആര്‍ ശ്രീലക്ഷ്മി ആയിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ ശ്രീലക്ഷ്മിക്കെതിരെ തിരുനെല്ലി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം ഇന്ന് കേസെടുത്തു.
തിരുനെല്ലി അമ്പലം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരിപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തോല്‍പ്പെട്ടിയിലേക്ക് വരുന്ന വഴിയായിരുന്നു ജിതിന്റെ ബുള്ളറ്റില്‍ തോല്‍പ്പെട്ടി ഫോറസ്റ്റ് പോസ്റ്റിന് അടുത്തുവച്ച് കാട്ടിക്കുളം ഭാഗത്തുനിന്നും വന്ന വാഗണര്‍ കാര്‍ ഇടിച്ചത്.
മാനന്തവാടി ട്രാഫിക് യൂണിറ്റില്‍ ജോലി ചെയ്തുവരുന്ന പോലീസുകാരനും, മുന്‍പ് സബ് കളക്ടറുടെ ഗണ്‍മാനുമായിരുന്നയാളുടെ കാറായിരുന്നു ശ്രീലക്ഷ്മി ഡ്രൈവ് ചെയ്തിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍