കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം മംഗഫ് ഡിലൈറ്റ് ഹാളില്‍ സംഘടിപ്പിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്ത സംഗമം
രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മെനീഷ് വാസ് നേതൃത്വം നല്‍കി. പ്രൊഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് സ്വാഗതം ആശംസിച്ചു. മതപണ്ഡിതന്‍ മുഹമ്മദ് ശിബിലി റമദാന്‍ സന്ദേശം നല്‍കി.
വനിതാ ചെയര്‍പെര്‍സ്സണ്‍ പ്രസീത, മീഡിയ കണ്‍വീനര്‍ മുബാറക്ക് കാമ്പ്രത്ത്, എറണാകുളം അസോസിയേഷന്‍ ചെയര്‍മ്മാന്‍ ജിനോ, സാന്ത്വനം കുവൈത്ത് പ്രസിഡന്റ് ജ്യോതിദാസ്, മുന്‍പ്രസിഡന്റ് സന്തോഷ് കുമാര്‍, കൊല്ലം ജില്ലാ പ്രവാസി സമാജം ജെന. സെക്രെട്ടറി ബിനില്‍ റ്റി.ടി, ആലപ്പുഴ ജില്ലാ ഭാരവാഹിയും കുട കണ്‍വീനറും ആയ ബിനോയ് ചന്ദ്രന്‍, പ്രവാസി വെല്‍ഫെയര്‍ കേരള പ്രതിനിധി അനിയന്‍കുഞ്ഞു പാപ്പച്ചന്‍, ഫോക്ക് കണ്ണൂര്‍ സെക്രെട്ടറി ഹരിപ്രസാദ് യു.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓഡിറ്റര്‍ ഷറഫുദ്ദിന്‍ വള്ളി പ്രാസംഗികന്‍ മുഹമ്മദ് ഷിബിലിയ്ക്ക് മെമെന്റോ കൈമാറി!
സാമൂഹിക സന്തുലനവും പരസ്പരസാഹോദര്യവും നിലനിര്‍ത്തി വര്‍ഗ്ഗീയതയേയും വെറുപ്പിന്റെ ചിന്തകളെയും അകറ്റാനും, സമൂഹത്തില്‍ ഐക്യത്തില്‍ സമാധാനം നിലനിര്‍ത്താനും സംസാരിച്ചവര്‍ പൊതുവില്‍ സന്ദേശം കൈമാറി.
പി.എം. നായര്‍, വോയിസ് കുവൈത്ത് പിജി ബിനു, തൃശ്ശൂര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു, ജോബിന്‍ (ഇടുക്കി അസൊസിയേഷന്‍) , എച്.എസ്.പി.എ പ്രതിനിധി ഡോ: സാജു എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ അജേഷ് സെബാസ്റ്റ്യന്‍ നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
fmmmcf
xwkwgx
x3uhgw
tm238s
63run7
6aetmr
wqkzut