വള്ളിയൂര്‍ക്കാവില്‍ സംഗീതോത്സവത്തിന് തുടക്കമായി.
മാനന്തവാടി:വള്ളിയൂര്‍ക്കാവ് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതോത്സവം പ്രശസ്ത സംഗീതഞ്ജന്‍ ആര്.കെ (ആര്.കനകാംബരന്,ആകാശവാണി) ഉദ്ഘാടനം ചെയ്തു.മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.കേശവന്, ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന് നമ്പൂതിരി,ആഘോഷ കമ്മിറ്റി ഭാരവാഹികളായ എം.പി ബാലകുമാര്‍, ശ്രീകാന്ത് പട്ടയന്‍,മനോജ് പട്ടേട്ട്, ഇ.വി.വനജാക്ഷി ടീച്ചര്‍ എന്നിവര്‍ സം സാരിച്ചു. മോഹനന് മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, സതീഷ് വരദൂര്‍, അശ്വിന് വിശ്വനാഥ്, എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത കച്ചേരിയും,ഗായത്രി,അക്ഷയ,ദേവിക,അദ്വൈയ്ത് എന്നിവര്‍ ന്യത്തോല്സവവും അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം 6:30 ന് സുനില്‍ മീനങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന വയലിന് കച്ചേരിയും തുടര്‍ന്ന് നൃത്തോത്സവവും ഉണ്ടായിരിക്കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍