അനധികൃത ഗ്യാസ് റീഫില്ലിങ്: ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി: അനധികൃതമായി ഗ്യാസ് നിറച്ച് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചോയിമൂല എളിയാപുറത്ത് വിനോദ് (38) നെയാണ് അനധികൃതമായി ഗ്യാസ് റീഫില്‍ ചെയ്ത് കൊടുക്കുന്നതിനിടെ മാനന്തവാടി അഡീഷണല്‍ എസ്.ഐ. ഇ. അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 14 സിലിണ്ടറുകളും കസ്റ്റഡിയിലെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍