ഇന്ധനവില വര്‍ദ്ധനവ്:യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചു
ബത്തേരി:പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ് ടി യില്‍ ഉള്‍പ്പെടുത്തണമെന്നും, ഒറ്റ രാഷ്ട്രം ഒറ്റ നികുതി എന്ന നയമാണ് ജി. എസ്.ടി നടപ്പാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയത് റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യ പെട്രോളിയം കമ്പനികള്‍ക്ക് വേണ്ടിയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം.ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര് രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യൂ ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ഇന്ദ്രജിത്ത്, റിനു ജോണ്‍, സനു രാജപ്പന്, നൗഫല്‍, അനീഷ് വടക്കനാട് ,റഹിം, സിജു, ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍