ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
സംസ്ഥാന പുരാരേഖ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെയും സഹകരണത്തോടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്ക്കൂള് ഒന്നാം സ്ഥാനവും,ജി.എച്ച്.എസ് ചേനാടി രണ്ടാം സ്ഥാനവും,ജി.എം.എച്ച്.എസ് വെള്ളമുണ്ട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്ന പരിപാടി വയനാട് ജല്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കുഞ്ഞമ്മദ് അദ്ധ്യക്ഷതവഹിച്ചു.പ്രധാനാധ്യാപകന് പി.ശശിധരന്,ഉണ്ണി പി.എ,സി.കെ പവിത്രന്,ജോയ് ജോസഫ്,പി.ജെ ലിസി,എം.വി രാജേന്ദ്രന്,പി.സി മജീദ്,വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാന വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര് നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍