OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍

  • Kalpetta
26 Feb 2024

കല്‍പ്പറ്റ:  സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാകിരണം മിഷന്റെ ഭാഗമായി  വയനാട് ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിട നിര്‍മ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും  പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വര്‍ദ്ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.  സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജനകീയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു.  കഴിഞ്ഞ ഏഴ് വര്‍ഷത്തിനകം  പൊതുവിദ്യാലയങ്ങളില്‍ 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പുതുതായി എത്തിയെന്നും 45000 ക്ലാസ്സ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ കേരളം കൈവരിച്ച നേട്ടം അഭിനന്ദനാര്‍ഹമാണ്. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി.


വിദ്യാകിരണം മിഷന്റെ ഭാഗമായി  ജില്ലയില്‍ 14 പൊതു വിദ്യാലയങ്ങളിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
 കിഫ്ബി, പൊതുമരാമത്ത് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൂന്ന് കോടി ചെലവില്‍ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ട് കോടി ചെലവില്‍ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് പെരിക്കല്ലൂര്‍, ഒരു കോടി ചെലവില്‍ നിര്‍മ്മിച്ച ജി.യു.പി.എസ് തലപ്പുഴ, ജി.യു.പി എസ് തരുവണ, ജി.എച്ച്.എസ് കുപ്പാടി,  ജി.എച്ച്.എസ് ഇരുളം, ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ് റിപ്പണ്‍, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എല്‍.പി.സ്‌കൂള്‍ എടയൂര്‍ക്കുന്ന്,  ജി.എല്‍.പി.എസ് മേപ്പാടി, ജി.യു.പി.എസ് വെള്ളമുണ്ട, 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ജി.എല്‍.പി വലിയപാറ സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

മാനന്തവാടി കാട്ടിക്കുളം ജി.എച്ച്.എസ്.എസില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.  16 ക്ലാസ് മുറികള്‍, രണ്ട് സ്റ്റോറുo, വാഷ് ആന്‍ഡ് ബാത്ത് റൂം സമുച്ചയങ്ങള്‍, സ്‌പെഷ്യല്‍ അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം, അറ്റാച്ച്ഡ് ഓഫീസ്, എച്ച്.എം റൂം, സ്റ്റാഫ് റൂം, ഐ.ടി ലാബ് എന്നിവയാണ്  പുതിയതായ് നിര്‍മ്മിച്ച മൂന്ന് നില കെട്ടിടത്തിലുള്ളത്. ഇന്‍കലിനായിരുന്നു നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം.കെ രാധാകൃഷ്ണന്‍, പി.എന്‍ ഹരീന്ദ്രന്‍, റുഖിയ സൈനുദ്ദീന്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്രവ്യാസ്,  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ സാബു, പി.ടി.എ പ്രസിഡന്റ് കെ സിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍  രണ്ട്
ക്ലാസ് മുറികള്‍, ഹയര്‍ സെക്കന്‍ഡറി സൈസിലുള്ള നാല് ലാബുകള്‍, ലൈബ്രറി, എന്‍ എസ് എസ്‌നും സ്‌പോര്‍ട്‌സിനുമായി പ്രത്യേകം മുറിയും സജ്ജമാക്കിയിട്ടുണ്ട്.  മണ്ഡലത്തിലെ 5 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഫലകം അനാച്ഛാദനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.  നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍, സുല്‍ത്താന്‍ ബത്തേരി സ്ഥിരം സമിതി അംഗങ്ങളായ ടോം ജോസ്, കെ റഷീദ്, പി.എസ് ലിഷ , സി.കെ സഹദേവന്‍, ഷാമില ജുനൈസ്, വദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്,
നഗരസഭ കൗണ്‍സിലര്‍ സി.കെ
ആരിഫ് , നഗരസഭ കൗണ്‍സിലര്‍ എം സി ബാബു,നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ അസീസ് മാടാല, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി, സുല്‍ത്താന്‍ ബത്തേരി എ ഇ ഒ ജോളിയാമ്മ മാത്യു, സുല്‍ത്താന്‍ ബത്തേരി ബി.പി സി വി.ടി അനൂപ്, സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ
കെ.ജി മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍  സംസാരിച്ചു.

വൈത്തിരി ജി.എച്ച്.എസ് സ്‌കൂള്‍ കെട്ടിടത്തില്‍ 6 ക്ലാസ്സ്മുറികള്‍, 8 ടോയ്‌ലറ്റ് യൂണിറ്റുകള്‍, ഭിന്നശേഷി സൗഹൃദ റാമ്പ് എന്നിവയാണുള്ളത്. ടി. സിദ്ധീഖ് എം എല്‍ എ ഓണ്‍ലൈനായി പങ്കെടുത്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഫലകം അനാച്ഛാദനം ചെയ്തു. വൈത്തിരി പഞ്ചായത്ത് എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍ ഷീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോസ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ തോമസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരത്ചന്ദ്രന്‍, വൈത്തിരി സബ് ഇന്‍സ്‌പെക്ടര്‍ അഷറഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.റസീന, ഹെഡ്മാസ്റ്റര്‍ പി.ഓംകാരനാഥന്‍, അധ്യാപകരായ ആബിദ് പട്ടേരി, പ്രിയരഞ്ജനി, പി.ടി.എ പ്രസിഡന്റുമാരായ ടി.ജംഷീര്‍, നിഷ , എസ്.എം സി ചെയര്‍മാന്‍ പി മുഹമ്മദലി, സ്റ്റാഫ് സെക്രട്ടറി ജസീം എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show